
പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും
പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാലായിരുന്നു നേരുത്തേ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിയാതിരുന്നത്. 2025 ഓഗസ്റ്റോടെ എല്ലാ തപാൽ ഓഫീസുകളിലും ഇത് നടപ്പാക്കുമെന്നാണ് സൂചന. തുടക്കത്തിൽ, ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ സെയിൽ കൗണ്ടറുകളിൽ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യുആർ കോഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉപഭോക്തൃ പരാതികളും കാരണം, ഈ സംവിധാനം നിർത്തേണ്ടി വന്നു. ഡൈനാമിക് ക്യുആർ കോഡ്…