പോത്തൻകോട് സർക്കാർ യു പി സ്കൂളിലെ ബഹുനിലമന്ദിരം ഉദ്ഘാടനം ചെയ്തു.
പോത്തൻകോട് സർക്കാർ യു പി സ്കൂളിലെ ഹൈ ടെക് ക്ലാസ്സ് മുറികളോടെയുള്ള പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കൂടുതൽ ജനങ്ങൾ പൊതു വിദ്യാഭ്യാസത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ നിരവധി ബഹുനില മന്ദിരങ്ങളാണ് ഒരോ സർക്കാർ വിദ്യാലയങ്ങളിലും ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ തന്നെയാണ് ജനങ്ങളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നത്. കിഫ്‌ബി ഫണ്ട് ഒരു കോടി രൂപ തുക അനുവദിച്ച്…

