
ജെ.ഡി.എസ് പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെ കേസ്
ബംഗളുരു: ലൈംഗികാരോപണത്തിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവർത്തകന്റെ പരാതിയിലാണ് സൂരജ് രേവണ്ണക്കെതിരെ കേസെടുത്തത്. ജോലി അന്വേഷിച്ചെത്തിയ യുവാവിനെ ഫാം ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അതെ സമയം ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ നൽകിയ പരാതിയിൽ ജെ.ഡി.എസ് പ്രവർത്തകനെതിരെയും കേസെടുത്തു. ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസിൽ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചു.അയാൾ എന്റെ തോളിൽ കൈകൾ വെച്ച് പിന്നീട് അത്…