Headlines

സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ

കൽപ്പറ്റ: സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകൾ. 1987ലാണ് ആദ്യ ചിത്രമാണ് മിഴിയിതളിൽ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial