
ഗർഭസ്ഥ ശിശുവും ഗർഭിണി; മഹാരാഷ്‌ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം
ഗർഭസ്ഥ ശിശുവും ഗർഭിണി. മഹാരാഷ്‌ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ 35 ആഴ്ച്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ ഉള്ളിലാണ് മറ്റൊരു ഭ്രൂണം കണ്ടെത്തിയത്. അപൂർവങ്ങളിൽ അപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്. ബുൽദാന ജില്ലാ വനിതാ ആശുപത്രിയിലാണ് ഈ അത്യപൂർവ സംഭവം കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കായി യുവതി എത്തിയപ്പോഴാണു വൈകല്യം കണ്ടെത്തിയത്. സോണോഗ്രാഫി പരിശോധനയിൽ വൈകല്യം ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകൂവെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു. 200…