
റഷ്യയിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു
റഷ്യൻ ഫെഡറേഷന്റെ ഫെഡറൽ അസംബ്ലിയുടെ സ്റ്റേറ്റ് ഡുമ ചെയർമാൻ ശ്രീ. വ്യാഷെസ്ലാവ് വോളോഡിൻ നയിക്കുന്ന റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് (ഫെബ്രുവരി 3, 2025) രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. ഇന്ത്യയിലേക്കുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട്, പൊതുജന പ്രതിനിധികൾക്കിടയിലുള്ള ഇത്തരം ആശയകൈമാറ്റങ്ങൾ ശക്തമായ സഹകരണം വളർത്തിയെടുക്കുക മാത്രമല്ല, പരസ്പരപങ്കാളിത്തം സമകാലികമായി തുടരാൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. നിലനിർത്തപ്പെടുന്ന ബന്ധങ്ങളുടെ പ്രത്യക്ഷമായ സ്വാധീനം, വിവിധ തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയത്തിൽ…