
ഇനി മണിക്കൂറുകൾ മാത്രം ബാക്കി; പൃഥ്വിരാജിന്റെ ‘ആടുജീവിതം’ OTT യിലേക്ക്
മലയാളി യുവാവിന്റെ മരുഭൂമിയിലെ ദുരന്ത ജീവിതം കോറിയിട്ട പൃഥ്വിരാജ്, ബ്ലെസി ചിത്രം ‘ആടുജീവിതം’ ഒ.ടി.ടിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂലൈ 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം. കോവിഡ് ലോക്ക്ഡൗൺ ദിനങ്ങളിൽ വിദേശ രാജ്യത്തുൾപ്പെടെ ചിത്രീകരിച്ച സിനിമയാണ് ‘ആടുജീവിതം’.ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരൻറെയും പൃഥ്വിരാജ് എന്ന നടന്റെയും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നജീബ് എന്ന മനുഷ്യന്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ…