Headlines

വയനാട് ദുരന്തം: ഓഗസ്റ്റ് 2 വരെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ബുധനാഴ്ച (ജൂലായ് 31) നടത്താനിരുന്ന രണ്ടാമത് കോണ്‍വോക്കേഷന്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.

Read More

വിവിധ തസ്തികകളിൽ ഒഴിവ്; പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു

ഉദ്യോഗാര്‍ത്ഥികളേ സ്വാഗതം ചെയ്ത് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി). വിവിധ കാറ്റഗറിയിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, ഇലക്ട്രീഷ്യൻ, അറ്റൻഡർ, കമ്പ്യൂട്ടർ ഓപറേറ്റർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. തസ്തികകൾ ചുവടെ: ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി, എൻഡോക്രിനോളജി (മെഡിക്കൽ വിദ്യാഭ്യാസം),…

Read More

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

തിരുവനന്തപുരം: പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം വരും. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം….

Read More

35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

തിരുവനന്തപുരം: 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും. കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി…

Read More

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; ജ്യേഷ്ഠനും അനുജനും ആജീവനാന്ത വിലക്കേർപ്പെടുത്തി

തിരുവനന്തപുരം: ജ്യേഷ്ഠനുവേണ്ടി അനുജൻ പിഎസ്‍സി പരീക്ഷ എഴുതിയ സംഭവത്തിൽ ഇരുവർക്കും ആജീവനാന്ത വിലക്കേർപ്പെടുത്തി. നേമത്ത് മണ്ണാങ്കൽത്തേരി സ്വദേശികളായ അഖിൽജിത്ത് എന്നിവരെയാണ് പിഎസ്‍സിയുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്നു വിലക്കിയത്. ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി. പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.

Read More

ഇനി പി എസ് സി പ്രൊഫൈലില്‍ പ്രവേശിക്കാന്‍ ഒടിപിയും വേണം

പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ ടി പിയും വേണം. ജൂലൈ ഒന്നുമുതലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ യൂസര്‍ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത് എന്നാല്‍ കൂടുതല്‍ സുരക്ഷക്കുവേണ്ടിയാണ് ഒ ടി പി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ – മെയില്‍ എന്നിവയിലേക്കാണ് ഒ ടി പി ലഭിക്കുക.അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ എന്നിവ നിര്‍ബന്ധമായും പ്രൊഫൈലില്‍ അപ്‌ഡേറ്റ്…

Read More

പി എസ് സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ തീയതി മാറ്റി

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്. ഇതിന്റെ ഭാഗമായി വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി….

Read More

പി.എസ്.സി. പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷ ജനുവരി 20ന്

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 14, നവംബര്‍ 11, 25, ഡിസംബര്‍ 9 തീയതികളിലെ പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവര്‍ക്ക് ജനുവരി 20ന് നടത്തുന്ന പരീക്ഷയില്‍ അവസരം നല്‍കുന്നു. മതിയായ കാരണങ്ങളാല്‍ പരീക്ഷയെഴുതാനാകാത്തവര്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. ജനുവരി 10 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കും. അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിലാണ്…

Read More

പി.എസ്.സി.യ്ക്ക് ആധാർ പരിശോധിക്കാൻ അധികാരം

തിരുവനന്തപുരം: സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർത്ഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത പരിശോധന പി.എസ്.സി. നടത്തുക. ഉദ്യോഗാർത്ഥി നൽകേണ്ട അനുമതിപത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി.എസ്.സി.ക്ക് ആധാർ പരിശോധന നടത്താൻ യുഐഡിയുടെ (യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അനുമതിയും വിജ്ഞാപനത്തിലൂടെ ഉറപ്പാക്കി. സർക്കാർ…

Read More

ലാസ്റ്റ് ഗ്രേഡ് സർവന്റ് അടക്കം 46 കാറ്റഗറികളിൽ പി എസ് സി വിജ്ഞാപനം, അവസാന തീയതി ജനുവരി 17

തിരുവനന്തപുരം :വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയികൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 18-36. രണ്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial