
കെ ടി ബാലഭാസ്ക്കരനും പ്രിൻസി കുര്യാക്കേസും പിഎസ്‌സി അംഗമാകും
തിരുവനന്തപുരം :പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ ടി ബാലഭാസ്ക്കരൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവരെ പരിഗണിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.കെ ടി ബാലഭാസ്ക്കരൻ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ് പ്രിൻസി കുര്യാക്കോസ്.