
പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേസ്; കേസെടുത്തത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്
മലപ്പുറം: മുൻ നിയമസഭാ അംഗം പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് മലപ്പുറം പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി. ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ മുരുഗേഷ് നരേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. അദ്ദേഹം മലപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് എന്നിവയിലെ വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മലപ്പുറം ഗസ്റ്റ് ഹൗസിൽ…