
പി വി അൻവറിന് വീണ്ടും തിരിച്ചടി; തൃണമൂലിനെ യുഡിഎഫിലെടുക്കില്ല
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ തങ്ങളോട് വിലപേശുന്ന പി വി അൻവറിന് ചെക്ക് പറയാൻ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം, പി വി അൻവറിന് വ്യക്തിപരമായി കോൺഗ്രസിലോ യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലോ ചേർന്ന് പ്രവർത്തിക്കുന്നതിന് തടസമില്ല. ഇക്കാര്യം കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി തന്നെ അൻവറിനെ അറിയിക്കും. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിക്കുന്നയാളെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന നിലപാട് ഉയർത്തുന്നതിനിടെയാണ് അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ തള്ളിയുള്ള…