
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു; ഡിസംബർ 24 ന് വിവാഹം
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായിയാണ് വരൻ. സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ് വെങ്കടദത്ത സായി. ഡിസംബർ 22-ന് രാജസ്ഥാനിലെ ഉദയ്‌പുരിൽ വിവാഹ ചടങ്ങുകളും 24-ന് ഹൈദരാബാദിൽ വിവാഹ സത്കാരവും നടക്കും. ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു. രണ്ട് ഒളിമ്പിക് മെഡലുകൾക്കുടമയാണ് പി വി സിന്ധു. 2016,…