
ലോ കോളേജ് ചോദ്യപേപ്പർ ചോർച്ച അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും.
ബെംഗളൂരു: നിയമം പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും ചേർന്ന് നിയമ ലംഘനം നടത്തുന്ന കാഴ്ച്ചയാണ് നാം കർണാടകയിലെ നിയമ സർവകലാശാലയിൽ കണ്ടത്. നിയമ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും ഉൾപ്പെടുന്നു. ഇയാൾക്കൊപ്പം കൂട്ടാളികളായ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പലായ നാഗരാജൻ ആണ് അറസ്റ്റിലായത്. വിദ്യാർഥികളായ ജഗദീഷ്, വരുൺ കുമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് കമീഷണർ പറഞ്ഞു. ജനുവരി…