കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണ്ണർ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു
തിരുവനന്തപുരം: ഗവർണ്ണർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണ്ണർ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കാവികൊടിയേന്തിയ ഭാരതാംബയെ നമ്മുടെ സംസ്ഥാനം അംഗീകരിക്കില്ല. സർവ്വകലാശാല മതേതര വേദിയാണ്, അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന സംഘർഷത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ…