
യുവകലാസാഹിതി ഓണപ്പാട്ട് രചന മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചന പുരസ്കാരം നേടി
തിരുവനന്തപുരം:പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതി സംഘടിപ്പിച്ച ഓണപ്പാട്ട് രചന മൽസരത്തിൽ കവിയും നാടക ,ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. യുവ കലാസാഹിതി കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് സംസ്ഥാന അടിസ്ഥാനത്തിൽ ഓണപ്പാട്ട് രചന മൽസരം സംഘടിപ്പിച്ചത്. ഓണത്തിന്റെ ചരിത്ര സാംസ്ക്കാരിക പശ്ചാത്തലങ്ങളെ അടിസ്ഥാനമായ രചനകളാണ് മൽസരത്തിൽ പരിഗണിച്ചത്. ഒന്നാം സ്ഥാനം നേടിയ ഗാനം പ്രശസ്ത കലാകാരന്മാരെയും സംഗീതപ്രതിഭകളെയും അണിനിരത്തി സംഗീത ആൽബമായി ഉടൻ പുറത്തിറക്കും. അടുത്ത മാസം കൊല്ലത്ത് സംഘടിപ്പിക്കുന്ന…