
രാഹുലിനെതിരെ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം വിശ്വാസം വ്രണപ്പെടുത്തി; യൂത്ത് കോൺഗ്രസ് പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാളയുമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ചത് മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. വിത്തുകാളയെ കൊണ്ടുനടക്കുന്നത് സതീശനും ഷാഫി പറമ്പിലുമാണെന്ന് പറഞ്ഞ് കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.