
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതിന് ശേഷമാണ് രണ്ടാം ഘട്ട നടപടിയായി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ഇതോടെ രാഹുൽ പാലക്കാട് എംഎൽഎ സ്ഥാനം രാജി വയ്ക്കാതെ തുടരാനാണ് സാധ്യത. നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ രാഹുൽ പാലക്കാട് എംഎൽഎ ആണെങ്കിലും കോൺഗ്രസ് പ്രതിനിധി ആയിരിക്കില്ല. അതിനാൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും…