‘പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കുറിപ്പ്…

Read More

‘ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്’; രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാത്തതിൽ വിമർശിച്ച് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകാത്ത തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി ജി ആർ അനിൽ. ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടാണിതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോട് വോട്ട് ചോദിക്കുകയും എന്നിട്ട് സ്വയം വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണെന്നും സ്ഥാനാർഥി തിരുവനന്തപുരം മണ്ഡലത്തിലെ നിവസികളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുതലാളിമാരുടെ താല്‍പര്യവും കച്ചവട താല്‍പര്യവുമാണ് കാണുന്നത്. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ ഈ നിലപാട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍,…

Read More

കേന്ദ്രമന്ത്രി പദവി ഉപയോഗിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പെരുമാറ്റചട്ട ലംഘന പരാതിയുമായി എൽഡിഎഫ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. സിപിഐ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial