
ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്
കോട്ടയം: അയോധ്യയിൽ ബാബരി പള്ളി തകർത്തതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രാം കെ നാം ഡോക്യുമെൻ്ററിയുടെ പ്രദർശനം കോട്ടയത്ത് തടഞ്ഞു. പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചത്. ഇതിനെതിരെ ബിജെപി പ്രവർത്തകരാണ് രംഗത്ത് വന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ പൊലീസെത്തി ഡോക്യുമെൻ്ററി പ്രദർശനം നിർത്തിവെപ്പിക്കുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു…