
ഡിജിറ്റൽ സംവിധാനം സേവനങ്ങൾ സുഗമമാക്കി : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
തിരുവനന്തപുരം:ആധുനിക സൗകര്യങ്ങളോടെ നിർമിച്ച തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കാര്യനിർവഹണത്തിൽ ഡിജിറ്റൽ സംവിധാനം വന്നതോടെ സർക്കാർ സേവനങ്ങൾ സുഗമമായി പൊതുജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 311 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇതിനോടകം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രേഖകൾ ഡിജിറ്റലാക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.പൊതുജനങ്ങൾക്കും ജീവനക്കാർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ…