‘ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍; യുഡിഎഫ് ഇരുപതില്‍ ഇരുപതും നേടും’: രമേശ് ചെന്നിത്തല
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയ ചരിത്രവിജയമെന്ന് രമേശ് ചെന്നിത്തല. തുടര്‍ഭരണത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി. സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും ഫൈനലില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് രമേശ് ചെന്നിത്തല പറയുന്നു. ജീവിച്ചിരിക്കുന്ന…

