
ഡൽഹിയിൽ എട്ടുവയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപണം
ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ എട്ടുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്താണ് കുട്ടിയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. ബുധനാഴ്ച്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ ഡൽഹി…