
കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് വേഷം വാഗാദാനം ചെയ്ത ചലച്ചിത്ര സംവിധായകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ
കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടി മൊണാലിസയ്ക്ക് തൻറെ ചിത്രത്തിൽ വേഷം വാഗ്ദാനം ചെയ്ത ചലച്ചിത്ര സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിലായി. ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. 28 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മിശ്ര തന്നെ 4 വർഷമായി പീഡനത്തിനിരയാക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. സിനിമ നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന യുവതി സനോജ് മിശ്രയുമായി ലിവിംഗ് ടു ഗതർ ബന്ധത്തിലായിരുന്നുവെന്നും അവകാശപ്പെടുന്നു. മൂന്ന് തവണ മിശ്ര തന്നെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു….