
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്
കോഴിക്കോട്: സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. മുക്കത്ത് മൂന്നു പേര്‍ ചേര്‍ന്ന് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. മൂന്നുമാസമായി യുവതി ഹോട്ടലിൽ ജോലിക്ക് കയറിയിട്ടെന്നും ആദ്യം ഹോട്ടലുമടയായ ദേവദാസ് യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ പ്രലോഭനത്തിന് ശ്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വളരെ മോശമായ രീതിയിൽ യുവതിക്ക് ഇയാൾ സന്ദേശങ്ങള്‍ അയച്ചിരുന്നു. വാട്സ്ആപ്പിൽ അയച്ച മെസേജുകള്‍ ഉള്‍പ്പെടെ തങ്ങളുടെ…