
നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്‌പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെയ് 28-ന് മഡെയ്ഗഞ്ച് പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സംഭവം. സാക്കിന ഖാൻ അടക്കമുള്ള പൊലീസുകാരുടെ സംഘം പ്രതി ഒളിവിൽകഴിയുന്ന സ്ഥലത്തെത്തി. എന്നാൽ, പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെ…