
സ്വർണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമം; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി
തൃശ്ശൂര്‍: സിപിഎം നേതാവിനെതിരെ സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. തൃശ്ശൂര്‍ കേന്ദ്രമായി അശോകന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ‘ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡു’മായി ബന്ധപ്പെട്ടാണ് പരാതി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഏങ്ങണ്ടിയൂര്‍ കടയന്‍മാര്‍വീട്ടില്‍ അശോകന്റെ പേരിലാണ് ഈസ്റ്റ് പോലീസ് കേസ് എടുത്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവതിക്ക് അങ്ങോട്ട് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. ഈ അടുപ്പത്തിന്റെ പേരില്‍ യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. യുവതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം പണയം…