
ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് വശത്താക്കി; വീട്ടിൽ എത്തി പെൺകുട്ടികളെ പീഡിപ്പിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ
നെടുങ്കണ്ടം: രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ബി.എസ്.അരുൺ, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കൾ പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. രക്ഷിതാക്കൾ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ വീട്ടിൽ എത്തി….