
സംസ്ഥാനത്തെ റേഷൻ അരിയുടെ വില വർധിപ്പിക്കാൻ നീക്കം.
തിരുവനന്തപുരം: സംസ്ഥാനത്തെ റോഷൻ അരിയുടെ വില വർധിപ്പിക്കാൻ നീക്കം. മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടാനാണ് സർക്കാർ സമിതിയുടെ ശുപാർശ. ഇപ്പോൾ കിലോഗ്രാമിന് നാലു രൂപ നിരക്കിൽ നൽകുന്ന അരി ആറു രൂപയായി വർധിപ്പിച്ചാൽ പ്രതിമാസം 3.14 കോടിരൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിയാണ് സബ്സിഡി നിരക്കിൽ നാലു രൂപക്ക് വിൽക്കുന്നത്. എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്. ഈ അരിക്ക് റേഷൻ…