
റേഷൻ കടകൾ രണ്ട് ദിവസം അടച്ചിടും
തിരുവനന്തപുരം: റേഷൻ കടകൾ അടച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ 8, 9 തീയതികളിലാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിടാനാണ് തീരുമാനം. സർക്കാർ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക. 2018 ലെ റേഷൻ വ്യാപാരി വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റേഷൻ കടകളുടെ സമരം.