
ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ച് നടി ഉർവശി റൗട്ടേല.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. എഴുപത്തിയെട്ടാമത് കാൻ ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ചിരിക്കുകയാണ് നടി ഉർവശി റൗട്ടേല. ഫിലിപ്പിനോ ഫാഷൻ ഡിസൈനറായ മൈക്കൽ സിൻകോയുടെ മൾട്ടി കളർ ഗൗണിലാണ് ഉർവശി റെഡ് കാർപെറ്റിലെത്തിയത്. പാര്‍തിര്‍ ഉന്‍ ജൗര്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് നടി റെഡ് കാര്‍പെറ്റിലെത്തിയത്. എന്നാൽ ഉർവശിയുടെ റെഡ് കാർപെറ്റ് ലുക്കിനെതിരെ…