റീൽസ് എടുക്കാൻ പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു; മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ച് പോലീസ്
ബെംഗളൂരു: റീൽസ് എടുക്കാൻ പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു. യുവതിയും ഭർത്താവും ഭർതൃമാതാവും ഭർതൃ സഹോദരനും ചേർന്നാണ് പിതാവിനെ കൊറിയർ ഓഫീസിലെത്തിയത്. ബെംഗളൂരുവിലാണ് സംഭവം. വലിയ പാക്കേജ് കണ്ടതോടെ എന്താണ് കൊറിയർ ചെയ്യുന്നത് എന്ന് ജീവനക്കാർ ചോദിച്ചു. ഇതോടെയാണ് പിതാവ് ചാക്കിന് പുറത്തെത്തിയത് ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വിഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാദി…

