
രഞ്ജി ട്രോഫി; കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും, വൈസ് ക്യാപ്റ്റനായി രോഹന്‍ കുന്നുമ്മൽ
തിരുവനന്തപുരം: 2023–24 രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തെ നയിക്കുന്നത് ഇന്ത്യൻ താരം സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെയും പ്രഖ്യാപിച്ചു. ജനുവരി അഞ്ചു മുതൽ നടക്കുന്ന മത്സരങ്ങളിൽ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു . കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ. ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ യുവ താരം രോഹൻ എസ്. കുന്നുമ്മലാണു വൈസ് ക്യാപ്റ്റൻ. എം. വെങ്കടരമണയാണു കേരളത്തിന്റെ പരിശീലകൻ. സച്ചിൻ ബേബി, രോഹൻ പ്രേം, ജലജ് സക്സേന, ശ്രേയസ് ഗോപാൽ…