
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി എംപിയുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 8ന്
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി എംപിയുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 8ന്. ഉത്തര്‍പ്രദേശിലെ മഛ്ലി ഷഹറില്‍ നിന്നുള്ള ലോക്സഭാംഗമാണ് പ്രിയ സരോജ്. ഇരുവരും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വിവരം നേരത്തെ റിങ്കുവിന്റെ കുടുംബമാണ് പുറത്തുവിട്ടത്. ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വച്ചായിരിക്കും വിവാഹ നിശ്ചയം എന്നാണ് വിവരം. നേരത്തെ ഇവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹം പരന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലുമായിരുന്നു. എന്നാല്‍ അന്ന് പ്രചരിച്ചത് അഭ്യൂഹം മാത്രമാണെന്നു…