
വെള്ളറടയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച; നഷ്ടമായത് 70000 രൂപയും രണ്ടരലക്ഷം രൂപയുടെ സ്വർണ്ണവും
തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. തിരുവനന്തപുരം വെളളറട കാരക്കോണത്ത്മാസങ്ങളായി ആളില്ലാതിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും മോഷണം പോയി. ത്രേസ്യാപുരം സ്വദേശി സൈനികനായ സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടിൽ താമസിക്കാറുള്ളത്. വീട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു