Headlines

തുടർച്ചയായ നിയമലംഘനങ്ങൾ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

തിരുവനന്തപുരം: തുടർച്ചയായ നിയമലംഘനങ്ങളെ തുടർന്ന് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഗതാഗത സെക്രട്ടറിയാണ് നിരന്തരമായി നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു

Read More

റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം.

പത്തനംതിട്ട: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ്സുടമ ഗിരീഷിന് ജാമ്യം. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽനിന്ന് ഗിരീഷിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നത്.കോട്ടയത്തെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്ത് എറണാകുളം മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ദിവസം തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.പൊലീസിൻ്റെ പ്രതികാര…

Read More

ചെക്ക് കേസ്; ‘റോബിൻ’ ബസ് ഉടമ ഗിരീഷ് പോലീസ് കസ്റ്റഡിയിൽ

കോട്ടയം:2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു….

Read More

‘തൊട്രാ പാക്കലാം..’; റോബിൻ ബസ് ഇനി ബിഗ് സ്ക്രീനിലും കുതിക്കും, പ്രഖ്യാപനം

കേരളത്തിൽ അടുത്തകാലത്ത് വൻ ചാർച്ചാ വിഷയം ആയ റോബിൻ ബസിന്റെ കഥ ഇനി വെള്ളിത്തിരയിലും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രശാന്ത് ബി മോളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുക. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് സിനിമ നിർമിക്കും. റോബിൻ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകൻ കുറിച്ചത് ഇങ്ങനെ, “സുഹൃത്തുക്കളെ..വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial