
നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ റോബിന്‍ ജോര്‍ജ് പിടിയില്‍
കോട്ടയത്ത് നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ നാല് ദിവസമായി റോബിനായി പൊലീസ് കേരളത്തിന് അകത്തും പുറത്തും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. റോബിന്റെ സുഹൃത്ത് ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ ദിവസം റോബിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു…