
രോഹൻ ബൊപ്പണ്ണയ്ക്ക് കന്നി ഗ്രാൻഡ്സ്ലാം കിരീടം
ന്യൂഡൽഹി: രോഹൻ ബൊപ്പണ്ണയ്ക്ക് കന്നി ഗ്രാൻഡ്സ്ലാം കിരീടം. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസില്‍ ബൊപ്പണ്ണ- മാത്യു എബ്ദെൻ സംഖ്യം സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമായ സിമോണ്‍ ബൊലേലി- ആൻഡ്രി വവാസൊറിയെ (7-6(0), 7-5) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴടക്കിയത്. 43 വയസും 329 ദിവസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഡബിള്‍സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 40 വയസും 284 ദിവസവും പ്രായമുള്ള മാർസെലോ അരെവാലോയ്‌ക്കൊപ്പം 2022 റോളണ്ട് ഗാരോസ് പുരുഷ ഡബിള്‍സ് കിരീടം നേടിയ…