
റോന്ത് ഒടിടിയിലേക്ക്; ജൂലൈ 22 മുതൽ സ്ട്രീമിങ്
ഷാഹി കബീർ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോന്ത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോന്ത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ് റോന്ത്. ജൂലൈ 22 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തി ജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി…