
വിതുര താവയ്ക്കലിൽ നവീകരിച്ച ബലിക്കടവ് തുറന്നു
മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
വാമനപുരം നദീസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 43.99 ലക്ഷം രൂപ ചെലവിട്ട് വിതുര ഗ്രാമപഞ്ചായത്തിലെ താവയ്ക്കലിൽ നിർമ്മിച്ച ബലിക്കടവിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓൺലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് ജലസംരക്ഷണത്തിന് ഊന്നൽ നൽകി മാതൃകാപരമായ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിതുര പ്രദേശത്തെ ജനങ്ങൾ ബലി തർപ്പണത്തിനായി സ്ഥിരമായി ആശ്രയിക്കുന്ന സ്ഥലമാണ് വാമനപുരം നദിയിലെ തവയ്ക്കൽ കടവ് ധാരാളം കാഴ്ചക്കാരെ ആകർഷിക്കുന്ന മനോഹരമായ വെള്ളച്ചാട്ടവും ഇവിടെയുണ്ട്. എന്നാൽ നദിയിൽ നീരൊഴുക്ക് വർദ്ധിച്ചാൽ…