
കണ്ണൂര്‍ റെയില്‍വെ പോലീസിന്റെ ജാഗ്രത; ട്രെയിനില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം തിരിച്ചുകിട്ടി
കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചയ്ക്ക് 2.45ന് ഏറനാട് എക്‌സ്പ്രസിലാണ്സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മംഗളൂരുവിവേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് സ്വര്‍ണ്ണം മറന്നുവെച്ച യുവതി കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്. ട്രെയിനിന്റെ പുറകുവശം ജനറല്‍ കോച്ചില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഒരു ബാഗ് മറന്നു വെച്ച് പോയി എന്നും അതില്‍…