Headlines

‘കുടമാറ്റത്തിലും ഹെഡ്‌ഗേവാര്‍’; കൊല്ലം പുതിയകാവ് പൂരത്തില്‍ ആര്‍എസ്‌എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തി,വിവാദം

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്‌എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തി.നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്. ഉത്സവ ചടങ്ങുകളില്‍ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി. ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനം കുറിച്ചുകൊണ്ട് കൊല്ലം പൂരം അരങ്ങേറിയത്. സാംസ്കാരിക സമ്മേളനത്തിന് പിന്നാലെയാണ് കുടുമാറ്റം നടത്തിയത്. ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊല്ലം കമ്മീഷണർക്ക്…

Read More

ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതി; കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.അതേസമയം, സംഭവത്തിൽ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ് രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും…

Read More

കൊല്ലത്ത് ക്ഷേത്ര ഉത്സവ ഗാനമേളയില്‍ RSS ഗണഗീതം പാടി, ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടി: പരാതി നൽകി വൈസ് പ്രസിഡന്റ്

         കടയ്ക്കൽ : കടക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനു തൊട്ടു പിന്നാലെ പുതിയ വിവാദം. ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിനെതിരെ പരാതി. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് ഗണഗീതം ആലപിച്ചത്. ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടിയതിനെതിരെയും പരാതി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പോലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. ക്ഷേത്രത്തിലും പരിസരത്തും RSS ന്റെ കൊടി തോരണങ്ങൾ കെട്ടിയിരിക്കുന്നതയും പരാതിയിൽ കാണിച്ചിട്ടുണ്ട്….

Read More

രാമക്ഷേത്ര നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായത്; വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായതെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര പ്രതിഷ്ഠാദിനം ‘പ്രതിഷ്ഠാ ദ്വാദശിയായി’ ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കവെ ആയിരുന്നു മോഹൻ ഭാഗവതിന്റെ ഈ പരാമർശം. 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ…

Read More

കണ്ണൂരിലെ ആര്‍ എസ് എസ് നേതാവ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളെ വെറുതെ വിട്ട് കോടതി

കണ്ണൂര്‍: കണ്ണൂരിലെ ആര്‍ എസ് എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളെ വെറുതെ വിട്ട് കോടതി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ഇതിൽ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ബാക്കി 13 പ്രതികളെയും വെറുതെ വിട്ടു. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. 2005 മാർച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ നാലുപേർ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവർ…

Read More

ആർഎസ്എസ് നേതാവ് പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി

കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ…

Read More

ആർഎസ്എസ് വേദിയിൽ അദ്ധ്യക്ഷനായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ

തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശ്ശൂരിൽ ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി. ഔസേപ്പച്ചനൊപ്പം ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. എന്നാൽ ഔസേപ്പച്ചൻ ബിജെപിയിൽ അംഗത്വം എടുത്തതായോ സംഘപരിവാർ നിലപാടുകൾ സ്വീകരിച്ചതായോ ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി ആയ ആർ ശ്രീലേഖ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഈ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഔസേപ്പച്ചനെ ആർഎസ്എസ് വേദിയിൽ…

Read More

നരേന്ദ്രമോഡിക്കെതിരെ വീണ്ടും ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും ഒളിയമ്പെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശങ്കര്‍ ദിനകര്‍ കാനേയുടെ ജന്മശതാബ്ദി വാര്‍ഷികവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഭാഗവതിന്റെ പ്രതികരണം. ‘താന്‍ ദൈവമാണെന്ന് ആരും സ്വയം പ്രഖ്യാപിക്കരുത്. ഒരാളില്‍ ദിവ്യത്വം ഉണ്ടോയെന്ന് ജനങ്ങളാണ് നിശ്ചയിക്കേണ്ടത്’ എന്നായിരുന്നു പ്രസംഗത്തിനിടെ ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് പ്രചാരണമധ്യേ, താന്‍ ദൈവനിയോഗിതനാണെന്ന അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. താന്‍ ഒരു സാധാരണ ജൈവമനുഷ്യനല്ലെന്നും തന്നെ ദൈവം അയച്ചതാണെന്ന് ബോധ്യമുണ്ടെന്നും…

Read More

സർക്കാർ ജീവനക്കാർ ആര്‍എസ്എസിന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസര്‍ക്കാര്‍

സർക്കാർ ജീവനക്കാർ RSS ന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസര്‍ക്കാര്‍. 1966 നവംബർ 30 ലെ ഉത്തരവാണ് പിന്‍വലിച്ചത്. RSSമായുള്ള  ബന്ധം മെച്ചപ്പെടുത്താനാണ്  ഭരണ ഘടന വിരുദ്ധമായ തീരുമാനമെന്ന് ഇന്ത്യ സഖ്യം വിമർശിച്ചു.  ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന തീരുമാനം എന്നാണ് ആര്‍എസ്എസ് പ്രതികരണം.സർക്കാർ ജീവനക്കാർ RSS ന്‍റെ ഭാഗമാകരുതെന്ന 58 വർഷം പഴക്കമുള്ള ഉത്തരവ് പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ഈ മാസം ഒമ്പതിന് പിൻവലിച്ചെന്ന കാര്യം കോൺഗ്രസ് വക്താവ് ജയ്റാം രമേശാണ് എക്സിൽ പങ്കുവെച്ചത്. സർക്കാർ…

Read More

‘ചിലർക്ക് ഭഗവാൻ ആകാൻ ആഗ്രഹം’- മോദിക്കെതിരെ മോഹൻ ഭാഗവതിന്‍റെ ഒളിയമ്പ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭഗവാൻ ആകാനും ആഗ്രഹിക്കുന്നുവെന്നു ആർഎസ്എസ് തലവന്‍റെ വിമർശനം. ഝാർ‌ഖണ്ഡിൽ വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്‍റെ പരോക്ഷ വിമർശനം. ചിലർക്ക് സൂപ്പർ മാൻ ആകണമെന്നു ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാനും അതിനു ശേഷം ഭഗവാൻ ആകണമെന്നും തോന്നും. ഭഗവാനായാൽ പിന്നെ വിശ്വരൂപം ആകാനും ആഗ്രഹിക്കുന്നു. ഇത് എവിടെ ചെന്നാണ് അവസാനിക്കുക എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭാവിയിൽ ഒരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial