
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; റബർവില കുത്തനെ ഉയർന്നു
കോട്ടയം: റെക്കോർഡ് കടന്ന് സംസ്ഥനത്തെ റബർ വില. വ്യാഴാഴ്ച ഒരുകിലോ റബറിന് വില 244 രൂപ ആയി ഉയർന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് ഇന്നലെ മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു . വ്യാഴാഴ്ച ആർ.എസ്.എസ്-നാലിന് 244 രൂപയാണ് റബർ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും കോട്ടയത്ത് 250 രൂപക്കുവരെ വ്യാപാരം നടന്നു….