സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്:മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംപിയും സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. തെലങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയില്‍ ജനിച്ച സുരവരം സുധാകര്‍ റെഡ്ഡി, വിദ്യാര്‍ഥി നേതാവായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1998-ലും 2004-ലും നല്‍ഗൊണ്ട മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക്…

