
ശബരിമലയിൽ ഈ തീർത്ഥാടന കാലം മുതൽ ‘ഫ്രഷ്’ അരവണ നൽകിത്തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്.
തിരുവനന്തപുരം: ശബരിമലയിൽ ഈ തീർത്ഥാടന കാലം മുതൽ ‘ഫ്രഷ്’ അരവണ നൽകിത്തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. മണ്ഡലകാലം ആരംഭിക്കുന്നതിനു ഒരുമാസം മുന്‍പേ അരവണ തയാറാക്കി വെക്കുന്നതായിരുന്നു പതിവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിന്‍ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിന്‍വരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അടുത്ത തീർത്ഥാടനകാലം മുതൽ ദിവസേന മൂന്നരലക്ഷം ടിന്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്….