
അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക
മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക. ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻസ് (എഎംസി) ആണ് അതിവേഗം ഇൻഷുറൻസ് തുക അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചത്. സെയ്ഫിന് എങ്ങനെയാണ് അതിവേഗം 25 ലക്ഷം രൂപ അനുവദിച്ചതെന്ന് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചത്. സാധാരണക്കാരെക്കാൾ സെലിബ്രിറ്റികൾക്ക് മുൻഗണനയുണ്ടെന്ന…