‘പണ്ട് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു, ഇപ്പോൾ 10-ാം ക്ലാസ് ജയിച്ച പലർക്കും എഴുത്തും വായനയും അറിയില്ല’; പാർട്ടി സമരം ഇല്ലാതാക്കാൻ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ലതെന്ന് സജി ചെറിയാൻ

ആലപ്പുഴ: ഇക്കാലത്ത് ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ അത് സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങുമെന്നും അതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്….

Read More

‘സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; സജി ചെറിയാൻ

ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്നും മന്ത്രി.മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണന്‍. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും…

Read More

സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം ; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം എന്ന് സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി , വനിതാ സംവരണ ബില്ല് എന്ന വിഷയം ആസ്‌പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്ഥാപനങ്ങളിൽ പകുതി സംവരണം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്‌തമാക്കിയെന്നും മന്ത്രി പറഞ്ഞു. ഈ നിരയിലേക്കാണ് സാംസ്‌കാരിക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial