
ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനം സ്വാഗതം ചെയ്യുന്നു
തിരുവനന്തപുരം: ഹേമ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ല. സര്‍ക്കാര്‍ ഒന്നിനും എതിരല്ല. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ഹൈക്കോടതി പരിശോധിക്കട്ടെ. പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. കോടതി എന്താണോ ഉത്തരവ് നല്‍കുന്നത് അത് അനുസരിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാര്‍ ഭരണകരമായ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്….