
വാറന്റി ഉണ്ടായിട്ടും തകരാർ സംഭവിച്ച മൊബൈൽ ഫോൺ നന്നാക്കി നൽകിയില്ല; സാംസങ് കമ്പനിക്ക് 98690 രൂപ പിഴ
കൊച്ചി: വാറന്റി ഉണ്ടായിട്ടും തകരാർ സംഭവിച്ച മൊബൈൽ ഫോൺ നന്നാക്കി നൽകിയില്ല. മൊബൈൽ കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സാംസങ് മൊബൈൽ കമ്പനിക്കെതിരെ മുവാറ്റുപ്പുഴ സ്വദേശി ജോജോമോൻ സേവിയർ നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. 2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ മൊബൈൽ ഫോൺ വാങ്ങിയത്. ഫ്ലിപ്പ് സംവിധാനത്തിന് തകരാറുണ്ടായപ്പോൾ ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചു. എന്നാൽ, 33,218 രൂപ നൽകിയാൽ…