
പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും ഇയാൾ പുറത്തുവിട്ടു. ഇതിന് പിന്നാലെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. നടിയുടെ പരാതിയിൽ കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ….