
സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. പാലക്കാട് തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കവെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവിൽ എഐസിസിയും…